Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » മുഹിമ്മാത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കമായി

മുഹിമ്മാത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കമായി

Written By Muhimmath News on Tuesday, 26 June 2018 | 11:56

പുത്തിഗെ: ലഹരി വര്‍ജ്ജിത യൗവ്വനം നാടിന്റെ നന്മക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. 

കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഓഫീസര്‍ ചാള്‍സ് ജോസ് ഉദ്ഘാടനം ചെയ്തു. ലഹരിമുക്ത യൗവ്വനം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് യോഗം ഉണര്‍ത്തി. 














ചടങ്ങില്‍ രൂപേഷ് എം.പി. അധ്യക്ഷത വഹിച്ചു. സുമിത്ത് മാസ്റ്റര്‍, ഉമര്‍ മാസ്റ്റര്‍, ക്ലബ് പ്രസിഡന്റ് സാബിത്ത് തങ്ങള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. രതീഷ് മാസ്റ്റര്‍ സ്വാഗതവും നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ടി.എ ഹിംസാക്ക് നന്ദിയും പറഞ്ഞു. 
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ക്ലബുകളുടെ ലഹരി വിരുദ്ധ ബോധവത്കരണ റാലി, പോസ്റ്റര്‍ ഡിസൈനിംഗ്, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ നടക്കും. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved