Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » പരിസ്ഥിതി ദിനാചരണം; നൂറു ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി ദിനാചരണം; നൂറു ഫലവൃക്ഷം പദ്ധതിക്ക് തുടക്കമായി

Written By Muhimmath News on Thursday, 7 June 2018 | 12:34

പുത്തിഗെ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലവ് ഗ്രീന് ഓയിസ്‌ക ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'നാളേക്കായ് ഒരു മരം'' പദ്ധതിക്ക് തുടക്കമായി. 

പദ്ധതിയനുസരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ നൂറ് ഫലവൃക്ഷങ്ങള്‍ നട്ടു സംരക്ഷിക്കും. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ പ്രിന്‍സിപ്പാള്‍ രൂപേഷ്, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ ചേര്‍ന്ന് പ്ലാവ് നട്ടു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പ്ലാവ്, മാവ്, പേര, പറങ്കിമാവ്, നെല്ലി, സപ്പോട്ട തുടങ്ങിയവയാണ് നട്ടു പിടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഔഷധത്തോട്ടവും നല്ല നിലയില്‍ സ്‌കൂളില്‍ പരിരക്ഷിക്കപ്പെടുന്നുണ്ട്.ക്ലബ് കോഓഡിനേറ്റര്‍ റാശിദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.  തൗസീന ടീച്ചര്‍ ക്ലബ് അംഗങ്ങളായ ഉബൈദ്, ഇര്‍ഫാന്‍, അദബിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved