Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » മുഹിമ്മാത്ത് എ.കെ.ജി. നഗര്‍ സഹ്‌റ പ്രീ സ്‌കൂള്‍ ക്ലാസ് ഉദ്ഘാടനം 20ന്

മുഹിമ്മാത്ത് എ.കെ.ജി. നഗര്‍ സഹ്‌റ പ്രീ സ്‌കൂള്‍ ക്ലാസ് ഉദ്ഘാടനം 20ന്

Written By Muhimmath News on Saturday, 9 June 2018 | 11:50

പുത്തിഗെ: മുഹിമ്മാത്ത് എ.കെ.ജി. നഗറില്‍ 3 വയസുമുതല്‍ 4 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിക്കുന്ന ഖുര്‍ആനിക് പ്രീ സ്‌കൂളായ സഹ്‌റ പ്രീ സ്‌കൂള്‍ ജൂണ്‍ 20ന് രാവിലെ 10 മണിക്ക് സയ്യിദ് ഹബീബ് തങ്ങളുടെ അധ്യക്ഷതയില്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും  ഹംസ സഖാഫി കുട്ടശ്ശേരി മുഖ്യപ്രഭാഷണവും നടത്തും.

മൂന്നു വര്‍ഷം കൊണ്ട് കുഞ്ഞിളം മനസ്സില്‍ പ്രീ കെ ജി, എല്‍ കെ ജി, യു കെ ജി എന്നീ പഠനത്തോടൊപ്പം ഖുര്‍ആനിലെ പ്രധാന സൂറത്തുകള്‍, ദിഖ്‌റുകള്‍ മനഃപാഠമാകുന്ന പ്രത്യേക
സിലബസില്‍ പഠിപ്പിക്കുന്ന ഒരു കോഴ്‌സാണ് സഹ്‌റ പ്രീ സ്‌കൂള്‍ നടത്തുന്നത്. ഈവര്‍ഷം 60 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്. 

അടുത്ത വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ച വിവരം സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ കുമ്പള, ശാന്തിപ്പള്ളം, സീതാംഗോളി, ഇച്ചിലങ്കോട്, കളായി, കാസര്‍കോട് ചൂരി, കളത്തൂര്‍ വികാസ് നഗര്‍, മണിയംപാറ എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം അല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം നുകര്‍ന്നുകൊടുക്കും.

പി.ബി. മുഹമ്മദ്, ഇ.കെ. മുഹമ്മദ്കുഞ്ഞി, മെമ്പര്‍ ചന്ദ്രന്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സി.എന്‍. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കന്തല്‍ സൂപ്പി മദനി, അബ്ബാസ്ഹാജി രിഫാഇ നഗര്‍, ബി.ഇ. മുഹമ്മദ്കുഞ്ഞി, ഹുസൈന്‍ ഹാജി, സലാം മാസ്റ്റര്‍, അബ്ബാസ് സഖാഫി കാവുംപുറം, ബുഖൈര്‍ സഖാഫി, ഇ.കെ. അബ്ദുല്‍ അസീസ്, ഷാഫി സഅദി, സുല്‍ത്താന്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ അസീസ് അബൂദാബി, നിസാര്‍ മായിപ്പാടി, എച്ച്.എ. ഹാഫിസ് റഹ്മാന്‍, സി.ഐ. അമീറലി ചൂരി, സി.എച്ച്. മുഹമ്മദ്കുഞ്ഞി പട്‌ള, അന്തുഞ്ഞി മൊഗര്‍, പി. ഇബ്‌റാഹിം, ഇസ്മാഈല്‍ ഹാജി പട്‌ള, ജീലാനി അബ്ദുല്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. നാസര്‍ ബായാര്‍ നന്ദി പറയും.  

തുടര്‍ന്ന് നടക്കുന്ന മംമ്‌സ് മീറ്റ് സഹ്‌റ പ്രീ സ്‌കൂള്‍ സെക്രട്ടറി പി.എം. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ രാധമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ, മുന്‍ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ ടീച്ചര്‍, സലീം വികാസ് നഗര്‍, അബൂബക്കര്‍ സിദ്ദീഖ് മാസ്റ്റര്‍, സിദ്ദീഖ് മാസ്റ്റര്‍, സിറാജ് മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, യൂസുഫ് മാസ്റ്റര്‍ കട്ടത്തടുക്ക, അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുര്‍ റസാഖ് മാസ്റ്റര്‍ കട്ടത്തടുക്ക, ഡോ. അബ്ദുല്ല മുഗുറോഡ്, മുത്തലിബ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. ആഇശത്ത് റുബീന നന്ദി പറയും.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved