Latest News :
Home » , » അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ്; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അഹ്ലാദ പ്രകടനവും, മധുരവിതരണവും ചെയ്തു.

അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ്; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അഹ്ലാദ പ്രകടനവും, മധുരവിതരണവും ചെയ്തു.

Written By Muhimmath News on Thursday, 28 June 2018 | 18:34


കാസര്‍കോട്: കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ ആഹ്ലാദ പ്രകടനം നടത്തുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങല വലിച്ച് അന്ത്യോദയ എക്‌സ്പ്രസ്സ് കാസര്‍കോട് നിര്‍ത്തിച്ചതും മുസ്ലിം ലീഗ് ,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് വെച്ചും നടത്തിയ സമരം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.


ആഹ്ലാദ പ്രകടനത്തിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീന്‍, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറി ടി.എം ഇഖ്ബാല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, സി.ടി റിയാസ്, അസ്‌കര്‍ ചൂരി, റഷീദ് ഗസ്സാലി നഗര്‍, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, അസ്ലം അടുക്കത്ത്ബയല്‍, ഫിറോസ് കടവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved