Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » ദുബായ് ഹോളി ഖുര്‍ആന്‍ മുസ്ലിം പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ 2018. പ്രവാചകാ പള്ളിയിലെ ഇമാം

ദുബായ് ഹോളി ഖുര്‍ആന്‍ മുസ്ലിം പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ 2018. പ്രവാചകാ പള്ളിയിലെ ഇമാം

Written By Muhimmath News on Friday, 8 June 2018 | 12:25
























ദുബായ്: ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായ ഇസ്ലാമിക് പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഇത്തവണ തെരെഞ്ഞെടുക്കപ്പെട്ടത്  നാല്‍പത് വര്‍ഷത്തോളമായി മദീനയിലെ പ്രവാചക പള്ളിയില്‍ ഇമാമായി സേവനം ചെയ്യുന്ന ഷെയ്ഖ് അലി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഹുസൈഫിയെയാണ്.

 ഇസ്ലാമിക ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന പണ്ഡിതനും ഖാരിഉമാണ്  അദ്ദേഹം. ഇദ്ധേഹത്തിന്റെ ഹൃദയത്തില്‍ തട്ടുന്ന ഖുര്‍ആന്‍ പാരായണം അതിന്റെ ശൈലിയും സൌകുമാര്യതയും കൊണ്ട് ആകര്‍ഷണീയമാണ്. ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ ശൈഖ് മദീന യൂണിവേര്‍സിറ്റിയില്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രമുള്‍പ്പെടെ നിരവധി മതവിഷയങ്ങളില്‍ അധ്യാപകനാണ്.

 ഇസ്ലാമിക ലോകത്തെ ഏറ്റവും മൂല്യമുള്ള ബഹുമതിയാണ് ദുബായ് ഹോളി ഖുര്‍ആന്‍ കമ്മറ്റിയുടെ ഇസ്ലാമിക പേര്‍സണാലിറ്റി അവാര്‍ഡ്. മുസ്ലിം ലോകത്തെ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പണ്ഡിതരെയും സ്ഥാപനങ്ങളെയുമാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ അവസാനത്തിലാണ് ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved