Latest News :
...
Home » , » ന്യൂ ബീ അല്‍ മദീന ഇസ്ലാമിക് പ്രീ സകൂള്‍ ഉദ്ഘാടനം ചെയതു

ന്യൂ ബീ അല്‍ മദീന ഇസ്ലാമിക് പ്രീ സകൂള്‍ ഉദ്ഘാടനം ചെയതു

Written By Muhimmath News on Monday, 25 June 2018 | 20:03


മഞ്ഞനാടി: അതിനൂതനമായ രീതികളിലൂടെ കുഞ്ഞിളം മനസ്സുകളില്‍ ഇസ്‌ലാമിക ജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ പ്രത്യേകം രൂപപ്പെടുത്തിയ ന്യൂ ബീ അല്‍മദീന ഇസ്ലാമിക് പ്രീ സ്‌കൂള്‍ മഞ്ഞനാടി അല്‍ മദീന കാമ്പസില്‍ പ്രാരംഭം കുറിച്ചു.

അല്‍മദീന ചെയര്‍മാന്‍ ശറഫുല്‍ ഉലമാ പി.എം അബ്ബാസ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ന്യൂ ബി സ്‌കൂള്‍ നെറ്റ് വര്‍ക്കിംഗ് ഡയറക്ടര്‍ സയ്യിദ് ഉമര്‍ അസ്സഖാഫ് മന്‍ഷര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി ഉജ്‌റെ പ്രാര്‍ത്ഥന നടത്തി.

അല്‍മദീന ബാംഗ്ലൂര്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് തസ്‌ലീല്‍, ജില്ലാ കോണ്‍ഗ്രസ് മൈനോറിറ്റി വിഭാഗം പ്രസിഡന്റ് ഹാജി എന്‍.എസ്. കരീം, അല്‍മദീന മലാസ് കമ്മിറ്റി പ്രസിഡന്റ് ഹാജി ഫാറൂഖ് അബ്ബാസ് ഉള്ളാള്‍, അല്‍ മദീന സനയ്യ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ മദനി, അല്‍ മദീന ഹഫറുല്‍ ബാത്വിന്‍ കമ്മിറ്റി പ്രസിഡന്റ് ബാവ ഹാജി കുഞ്ചത്തൂര്‍, കുവൈത്ത് കമ്മിറ്റി അംഗം അഹ്മദ് ബാവ, മുഡിപ്പു സംയുക്ത ജമാഅത്ത് പ്രസിഡന്റ് എസ്.കെ ഖാദര്‍ ഹാജി, മഞ്ഞനാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞി ബാവഹാജി കല്‍ക്കട്ട, പുത്തു ബാവഹാജി സാമ്പാര്‍തോട്ട, എഷ്യന്‍ ബാവഹാജി കല്‍ക്കട്ട, ശൗകത്ത് ഹാജി ദേര്‍ലക്കട്ടെ, ഹാജി അലികുഞ്ഞി പാറെ, മദീനതുന്നസ്വീഹ ഇസ്ലാമിക് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ മുനീര്‍ അഹ്മദ് കാമില്‍ സഖാഫി, അല്‍ മദീന അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് കുഞ്ഞി അംജദി, അല്‍ മദീന ദഅവാ പ്രിന്‍സിപ്പാള്‍ അബ്ദു സ്സലാം അഹ്‌സനി, വഖ്ഫ് അധികാരി ഹാജി അബൂബകര്‍ മോണ്ടുഗോളി,  തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിപാടിയില്‍ അല്‍ മദീന മാനേജര്‍ കെ പി.അബദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും ട്രൈനര്‍ മന്‍സൂര്‍ ഹിമമി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved