Latest News :
...
Home » , » കാണാതായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി

കാണാതായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി

Written By Muhimmath News on Sunday, 17 June 2018 | 12:24


ജക്കാര്‍ത്ത: പച്ചക്കറിത്തോട്ടത്തില്‍നിന്ന് അപ്രത്യക്ഷയായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലെ മുന ദ്വീപിലെ സുലവേസി തീരത്തെ പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് സംഭവം. വാ തിബ എന്ന അമ്പത്തിനാലുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി പച്ചക്കറിത്തോട്ടത്തില്‍ പോയിരുന്ന വാ തിബ പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ ഇവരുടെ പച്ചക്കറിത്തോട്ടത്തില്‍നിന്ന് ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ തെരച്ചില്‍ നടത്തിയ നാട്ടുകാര്‍ കണ്ടെത്തി. തിബ ഉപയോഗിച്ചിരുന്ന കത്തി ഇതിനു സമീപമുണ്ടായിരുന്നു. 

സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ കൊന്ന് വയര്‍ കീറി പരിശോധിച്ചപ്പോഴാണ് വാ തിബയെ പാമ്പിന്റെ വയറ്റില്‍ കണ്ടെത്തിയത്. ഏഴു മീറ്റര്‍ (23 അടി) നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്. തിബയുടെ തലയാണ് പാമ്പ് ആദ്യം വിഴുങ്ങിയത്. പിന്നീട് ശരീരംകൂടി വിഴുങ്ങുകയായിരുന്നെന്ന് പ്രാദേശിക പോലീസ് മേധാവി ഹംക അറിയിച്ചു. 

പാറക്കെട്ടുകള്‍ നിറഞ്ഞ സുലവേസി തീരം പാമ്പുകളുടെ ആവാസ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ആറു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പുകള്‍ ധാരാളമായുണ്ട്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved