Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » നിപ്പ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാറിന് വി പി എസ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സാമഗ്രികള്‍ ലഭ്യമാക്കി

നിപ്പ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാറിന് വി പി എസ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സാമഗ്രികള്‍ ലഭ്യമാക്കി

Written By Muhimmath News on Saturday, 2 June 2018 | 20:13


അബുദബി : നിപ്പ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കേരള സര്‍ക്കാറിനെ സഹായിക്കുന്നതിന് വി പി എസ് ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സാമഗ്രികളുടെ ആദ്യ ബാച്ച് കോഴിക്കോട്ടേക്ക് അയച്ചു. ഉന്നത നിലവാരമുള്ള എന്‍95 മാസ്‌കുകള്‍, മൂന്ന് പാളികളുള്ള മാസ്‌കുകള്‍, മൃതശരീരം പൊതിയുന്ന ബാഗുകള്‍, എന്‍95 സവിശേഷതകളുള്ള പി പി ഇ കിറ്റുകള്‍ എന്നിവയടങ്ങിയ ചരക്കുമായി ചാര്‍ ട്ടേഡ് വിമാനം വെള്ളിയാഴ് ച വൈകീട്ട് കോഴിക്കോട്ടെത്തി. 
മെഡിക്കല്‍ സാമഗ്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി എം ഒ) മുഖേന മെഡിക്കല്‍ കോളജ് ആശുപത്രിക്ക് (എം സി എച്ച് ) കൈമാറി.മാരകമായ നിപ വൈറസ് ഇതുവരെ കേരളത്തില്‍ 17 പേരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട് . 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണെന്ന സംശയത്താല്‍ അധികൃതര്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1400ലേറെയായി ഉയര്‍ത്തിയിട്ടുണ്ട് . വൈറസ് ബാധയുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക വിപുലമാക്കുകയും ജനങ്ങളെ വ്യക്തിപരമായി നിരീക്ഷിക്കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആരോഗ്യ സ് ക്വാഡ് വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . ഈ നടപടികളോടെ ആരോഗ്യ പ്രവര്‍ത്തകരുടെയും മെഡിക്കല്‍ സാമഗ്രികളുടെയും ആവശ്യം ഏറെ വര്‍ധിക്കും. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കുന്നതില്‍ കേരള സര്‍ക്കാറിന്റെയും  ആരോഗ്യ അധികൃതരുടെയും ജാഗ്രതയെ പ്രകീര്‍ത്തിക്കുന്നതായി വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക് ടറുമായ ഡോ ശംഷീര്‍ വയലില്‍ പറഞ്ഞു. മെഡിക്കല്‍ സാമഗ്രികളുടെ ആവശ്യകതയെ കുറിച്ചും കേരള ആരോഗ്യമന്ത്രി കെ കെ  ശൈലജ ടീച്ചറുടെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രഫഷനലുകളെന്ന നിലയില്‍ സംസ് ഥാനത്തെ ഏതു നിലക്കും സഹായിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ് . നിപ വൈറസ് ഉയര്‍ത്തുന്ന ഭീഷണി ഇല്ലായ് മ ചെയ്യാന്‍ സഹായിക്കുന്നതിന് കേരള സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന നിപ വൈറസ് മസ് തിഷ് ക വീക്കമായി അതിവേഗം പരിണമിക്കുന്നതിന് മുമ്പ് പനി, ജലദോഷം എന്നിവ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. നിലവില്‍ നിപ വൈറസിന് പ്രതിരോധ കുത്തിവെപ്പോ ചികിത്സയോ ലഭ്യമല്ല. കോഴിക്കോട്ടുകാരനും ഡോക്ടറുമായ ഷംഷീറിന്റെ ഈ ഉദ്യമം പ്രശംസനയീയമാണെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved