Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

മുംബൈ: നാഗ്പൂര്‍ ആസ്ഥാനത്ത് ഇഫ്താര്‍ പാര്‍ട്ടി നടത്താനുള്ള രാഷ്ട്രീയ മുസ്‌ലിം മഞ്ച് മഹാരാഷ്ട്രാ ഘടകത്തിന്റെ ആവശ്യം ആര്‍.എസ്.എസ് നിരാകരിച്ചു. നാഗ്പൂരിലെ സ്മൃതി മന്ദിറില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തണമെന്ന് മഹാരാഷ്ട്ര മഞ്ച് കണ്‍വീനര്‍ മുഹമ്മദ് ഫാറൂഖ് ശൈഖ് ആര്‍.എസ്.എസ് നാഗ്പൂര്‍ സംഘ്ചാലക് രാജേഷ് ലോയയോട് ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. അവിടെ ഒരു പാര്‍ട്ടിയും നടത്താന്‍ സാധ്യമല്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെ പ്രതികരണം. ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ പോഷക സംഘടനയാണ് രാഷ്ട്രീയ മുസ്‌ലിംമഞ്ച്

അതേസമയം ആര്‍.എസ്.എസ് തീരുമാനത്തെ മഞ്ചിന്റഎ ദേശിയ അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ ന്യായീകരിച്ചു. ആരാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് അവര്‍ തന്നെയാണ് അതിന് ആതിഥ്യം വഹിക്കേണ്ടത്. അത് മറ്റുള്ളവരെ ഏല്‍പിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ല. അതുകൊണ്ട് തന്നെ മഹാരാഷ്ട്രാ രാഷ്ട്രീയ മുസ്‌ലിം മഞ്ച് അധ്യക്ഷന്റെ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നും അഫ്‌സല്‍ പറഞ്ഞു.  

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ലോകം ആരോപിക്കുന്ന അസഹിഷ്ണുതയുടെ സമയത്ത് ഇഫ്താര്‍ പാര്‍ട്ടി സാഹോദര്യത്തിന്റെ സന്ദേശം നല്‍കുമെന്ന് മഹാരാഷ്ട്ര മഞ്ച് അധ്യക്ഷന്‍ ശൈഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മോമിന്‍പുരയിലെ ജുമാ മസ്ജിദില്‍ ഇത്തരത്തില്‍ ഇഫ്തര്‍ സംഘടിപ്പിച്ചിരുന്നുവെന്നും അന്ന് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply