Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » തലശ്ശേരിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

തലശ്ശേരിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

Written By Muhimmath News on Thursday, 7 June 2018 | 17:53


തലശ്ശേരി: സി പി എം, ആര്‍ എസ് എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവങ്ങാട്ട് ഇല്ലത്ത് താഴയിലെ ആള്‍ താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിന് പിറകില്‍ ഒളിച്ചുവച്ച രണ്ട് സ്റ്റീല്‍ ബോംബുകള്‍ റെയ്ഡിനിടയില്‍ ബോംബ് സ്‌ക്വാഡ് കണ്ടെടുത്തു. ഇല്ലത്ത് താഴ സ്വപ്‌ന ക്വാര്‍ട്ടേഴ്‌സിന് പിറകില്‍ പഴയ ടയറിനുള്ളില്‍ നിന്നാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തത്. രണ്ടും അടുത്തിടെ നിര്‍മ്മിച്ചതാണെന്ന് റെയ്ഡിന് നേത്യത്വം നല്‍കിയ ബോംബ് സ്‌ക്വാഡ് എസ് ഐ ജിയേഷ് സൂചിപ്പിച്ചു.

സംഘര്‍ഷം നിലവിലുള്ള പ്രദേശത്തിലൂടെ കഴിഞ്ഞ ദിവസം രാത്രി വൈകി അമ്പലത്തില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞിരുന്നു. എറിഞ്ഞ ബോംബ് ഇയാളുടെ ദേഹത്ത് തട്ടാതെ പിറകില്‍ വീണ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുട്ടില്‍ നടന്ന ആക്രമത്തില്‍ തലനാരാഴിക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.

മൂന്ന് ദിവസം മുമ്പ് കൊടിമരം നശിപ്പിക്കലില്‍ തുടങ്ങി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തലും ഹര്‍ത്താലും പിക്കറ്റ് പോസ്റ്റിലെ പോലീസുകാരനെ കൈയ്യേറ്റം ചെയ്തും വഴിയാത്രികനെ ബോംബെറിഞ്ഞും അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് ഇന്ന് കാലത്ത് മുതലാണ് കുഴപ്പക്കാര്‍ കരുതിവച്ച ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുക്കാന്‍ ബോംബ് സ്‌ക്വാഡ് തിരച്ചില്‍ ആരംഭിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved