Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » രാഷ്ട്രപതി ഭവനിലെ അടച്ചിട്ട മുറിയില്‍ നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി

രാഷ്ട്രപതി ഭവനിലെ അടച്ചിട്ട മുറിയില്‍ നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി

Written By Muhimmath News on Friday, 8 June 2018 | 17:51


ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ അടച്ചിട്ട മുറിയില്‍ നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. രാഷ്ട്രപതിയുടെ ഓഫീസിലെ ജീവനക്കാരനായ ത്രിലോക് ചന്ദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ക്ലാസ് 4 ജീവനക്കാരനാണ് ഇയാള്‍. ജീവനക്കാരുടെ താമസസ്ഥലത്തുള്ള മുറിയില്‍ വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി മുറിയുടെ വാതില്‍ പൊളിച്ച് നടത്തിയ പരിശോധനയിലാണ് ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ത്രിലോക് ചന്ദ് അസുഖ ബാധിതനായിരുന്നതായി സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അസുഖത്തെത്തുടര്‍ന്ന് ഇയാള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്ത് താമസം തുടങ്ങിയത്.

സംഭവത്തില്‍ ദുരൂഹതയുള്ളതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved