Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , , , » നിപ ഭീതി വിട്ടൊഴിയുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്

നിപ ഭീതി വിട്ടൊഴിയുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്

Written By Muhimmath News on Tuesday, 5 June 2018 | 11:34

കോഴിക്കോട്:  നിപ ഭീതി വിട്ടൊഴിയുന്നു. തുടര്‍ച്ചയായ നാലാം ദിവസവും നിപ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ആശ്വാസമായത്. 

തിങ്കളാഴ്ച പരിശോധിച്ച 18 പേരുടെ സാമ്പിളുകളും നെഗറ്റിവാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംശയത്തിന്റെ പേരില്‍ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകെ 24 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

240 പേരെ പരിശോധിച്ചതില്‍ 222ഉം നെഗറ്റിവാണ്. രോഗം ബാധിച്ചിരുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും നില തൃപ്തികരമാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകളിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം തീരുമാനമെടുക്കും. പ്രതിരോധത്തിന്റെ ഭാഗമായി തയാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ 2377 പേരെയാണ് ഉള്‍പ്പെടുത്തിയത്. 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.

ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് ആവശ്യമുണ്ടെങ്കില്‍ രോഗികള്‍ക്ക് നല്‍കാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ (െഎ.സി.എം.ആര്‍) വിദഗ്ധന്‍ ഡോ. അഭിജിത് കദം പരിശീലനം 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved