Latest News :
...
Home » , » നിപ്പ വൈറസ്: ചികിത്സാ ചെലവ് സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി

നിപ്പ വൈറസ്: ചികിത്സാ ചെലവ് സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Monday, 4 June 2018 | 22:12


തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ച് ചികിത്സ തേടിയവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത് സംബന്ധിച്ച് നടപടിയെടുക്കുക. നിപ്പ ബാധയെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ മുതല്‍ നിപ്പ ബാധിച്ച കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും, മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved