Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » കാണാതായ വൃദ്ധനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വൃദ്ധനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Tuesday, 12 June 2018 | 20:59


ബദിയടുക്ക: കാണാതായ വൃദ്ധനെ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .
ബദിയടുക്ക വിദ്യാഗിരി മാണി മൂലയിലെ കൃഷ്ണ മണിയാണി (72) ണ് മരിച്ചത്. വീടിന് 250 മീറ്റര്‍ അകലേയുള്ള സ്വകാര്യ വ്യക്തിയുടെ ആള്‍മറ ഇല്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെവ്വാഴ്ച്ച രാവിലെയാണ് സംഭവം. തിങ്ക്‌ളാഴ്ച്ച വൈകിട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയങ്കിലും കണ്ടെത്താനായില്ല. പിന്നീട്  മരുമകന്‍ ഭാസ്‌കരന്‍ നല്‍കിയ പരാതി പ്രകാരം ബദിയടുക്ക പൊലീസ് കേസടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടത്. 
  
ഭാര്യ: സരസ്വതി. മക്കള്‍: ലക്ഷ്മി, പ്രേമകുമാരി, ശശികല, ചന്ദ്രാവതി. മരുമക്കള്‍: ബാലകൃഷ്ണന്‍ സാറടുക്ക, രാജേഷ്, ബാലകൃഷ്ണ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പൊന്നക്ക, മുത്തക്ക, പരേതനായ സുബ്ബ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved