Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു

Written By Muhimmath News on Sunday, 17 June 2018 | 11:15


കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കളത്തൂര്‍ സ്വദേശി മരിച്ചു. കളത്തൂരിലെ അബ്ദുല്‍ റസ്സാഖ്(31) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കുമ്പള ബംബ്രാണയിലാണ് അപകടം. നടന്നുപോകുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. 

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഫഖ്‌റുദ്ധീന്‍ഹദ്ദാദ്  തങ്ങള്‍, സയ്യിദ് ജാഅഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് അറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ മള്ഹര്‍,സയ്യിദ് ശഹീര്‍ ബൂഖാരി തങ്ങള്‍ മള്ഹര്‍, സയ്യിദ് ഹാദി തങ്ങല്‍ മൊഗ്രാല്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, കന്തല്‍ സൂപ്പി മദനി, സി ഐ ഹാജി അമീര്‍ അലി ചൂരി, മൂസ സഖാഫി, പി ബി അബ്ദുല്‍ റസ്സാഖ് എം എല്‍ എ, ഇ കെ മുഹമ്മദ് കുഞ്ഞി, പി ബി മുഹമ്മദ്, ഇ കെ അബ്ദുല്‍ അസീസ്,ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, പി എം അബ്ദുല്‍ അസീസ് കളത്തുര്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.


പരേതന്റെ പേരില്‍ എല്ലാ മഹല്ലുകളിലും മയ്യത്ത് നിസ്‌കരിക്കാനും പ്രത്യകം പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved