Latest News :
...
Home » , , » തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

Written By Muhimmath News on Monday, 4 June 2018 | 19:58


കരിന്തളം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കരിന്തളത്തെ തങ്കച്ചന്റെയും ഷൈനിയുടെയും മൂത്തമകള്‍ അയോണ സിറിയക്കാണ് (ഒമ്പത്) മരിച്ചത്.  മെയ് 29ന് രാത്രയിരുന്നു അയോണയ്ക്ക് പൊള്ളലേറ്റത്. മാതാപിതാക്കള്‍ പശുവിന് പുല്ലരിയാന്‍ പോയ സമയത്ത് കുട്ടി മണ്ണെണ്ണ വിളക്ക് കത്തിക്കുകയും അതില്‍ നിന്നും വസ്ത്രത്തിലേക്ക് തീ പടര്‍ന്നതാെണന്നുമാണ് പ്രാഥമിക നിഗമനം.

ദേഹമാസകലം പൊള്ളലേറ്റ അയോണ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. കുമ്പളപ്പള്ളി എസ്.കെ.ജി.എം. എ.യു.പി. സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിനിയാണ് അയോണ. സഹോദരങ്ങള്‍: അപര്‍ണ സിറിയക്, അലന്‍ സിറിയക്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved