Latest News :
Home » , , » അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

Written By Muhimmath News on Wednesday, 27 June 2018 | 19:39


ചെമ്മനാട്: അസുഖം മൂലം ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചെമ്മനാട് കൊളമ്പക്കാലിലെ മുഹമ്മദ് കുഞ്ഞി ഫരീദ ദമ്പതികളുടെ മകന്‍ അഹ്മദ് ഫാസില്‍ (26) ആണ് എറണാകുളം ലോക് ഷേര്‍ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ നവംബറിലാണ് അസുഖത്തെ തുടര്‍ന്ന്ഫാ സില്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്.

പിന്നീട് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറിയ പെരുന്നാളിന് തലേദിവസമാണ് മംഗളൂരുവില്‍ നിന്നും എറണാകുളം ലോക് ഷേര്‍ ആശുപത്രിയിലേക്ക് വിദഗദ്ധ ചികിത്സയ്ക്കായി മാറ്റിയത്. അവിവാഹിതനാണ്. മൃതദേഹം വൈകിട്ട് 6.15 മണിയോടെ എറണാകുളത്ത് നിന്നും നാട്ടിലേക്ക് കൊണ്ടുവരും. രാത്രി രണ്ടു മണിയോടെ നാട്ടിലെത്തിച്ച് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

സഹോദരങ്ങള്‍: മുഹമ്മദ് ഫായിസ് (ഗള്‍ഫ്), ഫര്‍ഹാന (വിദ്യാര്‍ത്ഥിനി). ഖത്തറില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ഫാസിലിന് അസുഖം പിടിപെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved