പുത്തിഗെ: എസ് എസ് എഫ് മുന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറിയും സജീവ സുന്നീ പ്രവര്‍ത്തകനുമായ മുഗു അടര്‍ച്ചാല്‍ അഹ്മദ്കുഞ്ഞി (എ എ അടര്‍ച്ചാല്‍ -63) നിര്യാതനായി. പരേതനായ അടര്‍ച്ചാല്‍ അബ്ദുല്ല മാസ്റ്ററുടെ മകനാണ്. ആരോഗ്യവകുപ്പില്‍ അറ്റന്ററായി കുമ്പള, പുത്തിഗെ, അരിയപ്പാടി ഹെല്‍ത്ത്സെന്ററില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. പുത്തിഗെ പഞ്ചായത്ത് ഓഫീസില്‍ ക്ലര്‍ക്കായും ജോലി നോക്കിയിരുന്നു. പ്രാഥമിക പഠനശേഷം കുമ്പള അബുല്‍ ഫള്ല്, കാസര്‍കോട് ഇ കെ ഹസന് മുസ്ലിയാര്, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍, എന്നിവര്‍ക്കു കീഴില്‍ ദര്‍സ് പഠനനം നടത്തി. കടമ്പാര്‍, രാമന്തളി, മംഗളൂരു എന്നിവിടങ്ങളില്‍ മദ്റസാധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. മുഹിമ്മാത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളും പുത്തിഗെ പഞ്ചായത്തില്‍ സുന്നീസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. മൊഗറടുക്ക മഹല്ല് ട്രഷററുമായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: അബൂബക്കര്‍, അജ്മല്‍, അബ്ദുല്ല, സൈനബത്ത് ഹസന. മയ്യത്ത് പുത്തിഗെ മൊഗറടുക്ക ഖബര്‍സ്ഥാനില്‍ ഖബറടക്കി.