Latest News :
...
Home » , » ക്ഷേത്ര പൂജാരി കുഴഞ്ഞുവീണു മരിച്ചു

ക്ഷേത്ര പൂജാരി കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Wednesday, 6 June 2018 | 16:59


കുംബഡാജെ: ക്ഷേത്ര പൂജാരി കുഴഞ്ഞ് വീണു മരിച്ചു. ഗോസാഡ മഹിഷമര്‍ദ്ദിനി ക്ഷേത്ര പൂജാരി സൂര്യണ്ണ എന്ന ശ്രീനിവാസ ചഡഗ(70) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് ജോലിക്കാരോട് സംസാരിച്ചു നില്‍ക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പതു വര്‍ഷമായി ഗോസാഡ ക്ഷേത്രത്തില്‍ പ്രധാന പൂജാരിയാണ്.

ഭാര്യ:കമല. മക്കള്‍:അനന്തേഷ് (ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പൂജാരി), രാഘവേന്ദ്ര, ചന്ദ്രകല. മരുമക്കള്‍: ശ്വേത, പ്രമീള, സുബ്രഹ്മണ്യ, സഹോദരങ്ങള്‍: ശിവണ്ണ, ഈശ്വര, ബാലകൃഷ്ണ, ആനന്ദകുമാര്‍, പത്മാവതി,ശകുന്തള, വസന്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved