Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , , » അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 17 സ്റ്റേഷനുകളിലും ബഹുജന സമരം: പി കരുണാകരന്‍ എം പി

അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ 17 സ്റ്റേഷനുകളിലും ബഹുജന സമരം: പി കരുണാകരന്‍ എം പി

Written By Muhimmath News on Wednesday, 27 June 2018 | 17:55


കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാനുള്ള സമരം ജില്ലയുടെ ആകെയുള്ള വികാരമാണെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ 17 റെയില്‍വേ സ്‌റ്റേഷനുകളിലും ബഹുജന സമരം തുടങ്ങും. 
കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ യുവജന പ്രതിഷേധമിരമ്പി. കാസര്‍കോട് താലൂക്കോഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 

ജില്ലാ പ്രസിഡണ്ട് സി.ജെ സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സബീഷ്, രേവതി കുമ്പള സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് സ്വാഗതം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved