Latest News :
Home » , , » പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

Written By Muhimmath News on Saturday, 30 June 2018 | 10:52

പൈവളിഗെ: പ്രമുഖ പണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ പൈവളിഗെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മരണത്തില്‍ ദേളി ജാമിഅ സഅദിയ്യ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുശോചനം രേഖപ്പെടുത്തി. ഖാസിയുടെ വസതി സന്ദര്‍ശിച്ച കുമ്പോല്‍ തങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും അഭ്യര്‍ത്ഥിച്ചു.

സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി, മുസ്ലിം ജമാഅത്ത് സംസ്ഥാന അംഗം ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

മുഹിമ്മാത്ത് സാരഥികളായ ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവരും വീട്ടിലെത്തി അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved