Latest News :
...
Home » , , , » ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയേയും പകലിനേയും ധന്യമാക്കണം: പേരോട്

ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയേയും പകലിനേയും ധന്യമാക്കണം: പേരോട്

Written By Muhimmath News on Friday, 8 June 2018 | 20:16


അബുദാബി: വിശുദ്ധ റംസാനിന്റെ പുണ്യമാക്കപ്പെട്ട ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയെ പോലെ തന്നെ പകലും ശ്രേഷ്ടമാക്കപ്പെട്ടതാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു. അബുദാബി ദായിറത്തുല്‍ മിയയിലെ ശൈഖ് സായിദ് വലിയ പള്ളിയില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലൈലത്തുല്‍ ഖദ്‌റിന്റെ ദിവസത്തെ ധന്യമാക്കിയവന്റെ എല്ലാപാപങ്ങളും പൊറുക്കപ്പെടുന്നതാണ്. ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം വലുതാണ്, പരസ്പരം പിണങ്ങി നിക്കുന്നവര്‍ക്കും, കുടുംബ ബന്ധം മുറിച്ചവര്‍ക്കും  ലൈലത്തുല്‍ ഖാദറിന്റെ പുണ്യം ലഭിക്കില്ല.  

ആയിരം മാസത്തേക്കാള്‍ പുണ്യമാക്കപ്പെട്ട ദിവസമാണ് ലൈലത്തുല്‍ ഖദര്‍. മനുഷ്യര്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്, ഏറ്റവും വലിയ കാരുണ്യവാന്‍ അള്ളഹുവാണ്. തെറ്റ് ചെയ്തവന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണം. അള്ളാഹു മാപ്പ് നല്‍കാത്ത തെറ്റ് അല്ലാഹുവിനോട് പങ്കു ചേര്‍ക്കല്‍ മാത്രമാണ് അദ്ദേഹം പറഞ്ഞു. ഫുട്ബാള്‍ മത്സരത്തിന്റെ പിന്നിലും മറ്റുമായി നടക്കുന്ന പന്തയങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാം അംഗീകരിക്കുന്നില്ല. പന്തയം ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ്. പന്തയങ്ങളില്‍ നിന്നും വിശ്വാസി സമൂഹം മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved