Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. ആലുവ എടത്തലയില്‍ പോലീസ് യുവാവിനെ മര്‍ദ്ദിച്ച സംഭവമാണ് ഇന്ന് സഭയെ ബഹളമുഖരിതമാക്കിയത്. സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിന് മുഖ്യമന്ത്രി മറുപടി പറയവേയാണ് പ്രതിപക്ഷം ബഹളം വച്ചത്. 

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.  തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പോലീസിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

തന്റെ വാഹനത്തില്‍ പോലീസ് വാഹനം ഇടിച്ചപ്പോള്‍ ഉസ്മാന്‍ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. എന്നാല്‍, ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്റെ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply