Latest News :
Home » , » നിപ്പ വൈറസ്; ഈ മാസം 16 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

നിപ്പ വൈറസ്; ഈ മാസം 16 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

Written By Muhimmath News on Friday, 1 June 2018 | 18:10


തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് പി.എസ്.സി ഈ മാസം 16 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയ പ്രകാരം  ഓണ്‍ലൈന്‍ പരീക്ഷകള്‍ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. നേരത്തെ മേയ് 26ന് നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയിരുന്നു.


നിപ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടക്കവേ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved