Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും

Written By Muhimmath News on Thursday, 7 June 2018 | 17:03


ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്‌ലിം ലീഗും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ ഇന്ന് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. സീറ്റിന് കേരളാ കോണ്‍ഗ്രസിന് കൂടി അര്‍ഹതയുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved