മൊഗ്രാല്‍: മൊഗ്രാല്‍ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന റമസാന്‍ പ്രഭാഷണത്തിന്റെ സമാപനവും ദുആ സമ്മേളനവും ജൂണ്‍ 10ന് ഞായറാഴ്ച മൊഗ്രാല്‍ സുന്നി സെന്ററില്‍ നടക്കും. രാവിലെ 9.30ന് മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും. പ്രാര്‍ഥനാ മജ്ലിസിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. അസ്മാഹുല്‍ ഹുസ്ന, ഇസ്തിഗ്ഫാര്‍, തഹ് ലീല്, സ്വലാത്ത് തുടങ്ങിയവയോടെ പരിപാടി സമാപിക്കും.