സീതാംഗോളി: കേരള മുസ് ലിം ജമാഅത്ത,് എസ് വൈ എസ്, എസ് എസ് എഫ് സീതാംഗോളി യൂണിറ്റിന്റെ സംയുക്താഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് റമസാന്‍ പ്രഭാഷണം നടക്കും. പ്രശസ്ത പ്രാസംഗികന് സലാം സഅദി കോട്ടക്കുന്ന് പ്രഭാഷണം നടത്തും. തുടര്‍ന്ന് മാസാന്ത മഹഌറത്തുല്‍ ബദ് രിയ്യയും നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും ചെയ്യും. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറയോടെ പരിപാടി സമാപിക്കും.