Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » ആര്‍ എസ് സി ദമ്മാം സെന്‍ട്രല്‍ തര്‍തീല്‍ സമാപിച്ചു

ആര്‍ എസ് സി ദമ്മാം സെന്‍ട്രല്‍ തര്‍തീല്‍ സമാപിച്ചു

Written By Muhimmath News on Thursday, 14 June 2018 | 10:45
























ദമ്മാം: രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സെന്‍ട്രല്‍ കമ്മിട്ടിയുടെ കീഴില്‍ നടന്നു വന്ന തര്‍തീല്‍ (ഖുര്‍ആന്‍ പാരായണ മത്സരം) സമാപിച്ചു.യൂണിറ്റ് , സെക്റ്റര്‍ തലങ്ങളില്‍ മത്സരിച്ച പ്രതിഭകളാണ് സെന്‍ട്രല്‍ തലത്തില്‍ മാറ്റുരച്ചത്. 

മൂന്നു ഘട്ടങ്ങളിലായി നടന്നു വന്ന മത്സരത്തിന്റെ ഫൈനലാണ് കഴിഞ്ഞ ദിവസം സഫ ഓഡിറ്റോറിയത്തില്‍ വെച്ച് സമാപനം കുറിച്ചത്. ആലാപന മാധുര്യം കൊണ്ട് വര്‍ണനീയമായ സംഗമത്തില്‍ ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള് , തജ്വീദ് സംബന്ധമായ ക്വിസ് എന്നിങ്ങനെ ജൂനിയര്‍ , സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. 

6 സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം , അല്‍ ബാദിയ , മദീനത്തുല്‍ ഉമ്മാല്‍ എന്നീ സെക്ടറുകള്‍ കരസ്ഥമാക്കി.സംഗമത്തില്‍ ഖുര്‍ആനിന്റെ 7 പാരായണ രീതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. 

ആര്‍ എസ് സി ദമ്മാം സെന്‍ട്രല്‍ ചെയര്‍മാന്‍ ഹസ്സന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ഗള്‍ഫ് കൗണ്‍സില്‍ ട്രൈനിങ്ങ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്വി ഉത്ഘാടനം ചെയ്തു . ഐ സി എഫ് സെന്‍ട്രല്‍ സിക്രട്ടറി ശരീഫ് സഖാഫി , അബ്ദുല്ല വിളയില്‍ , ഹമീദ് വടകര , എന്നിവര്‍ ആശംസ് അര്‍പ്പിച്ചു. സെന്‍ട്രല്‍ സ്റ്റുഡന്റ്‌സ് കണ്‍വീനര്‍ ആബിദ് വയനാട് സ്വാഗതവും , ജനറല്‍ കണ്‍വീനര്‍ റഊഫ് പാലേരി നന്ദിയും പറഞ്ഞു .  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved