Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ബദിയടുക്കയില്‍ പലചരക്ക് കടയുടെ ചുമര് തുരന്ന് മോഷണം; 12,000 രൂപയുടെ നാണയങ്ങള്‍ കവര്‍ന്നു

ബദിയടുക്കയില്‍ പലചരക്ക് കടയുടെ ചുമര് തുരന്ന് മോഷണം; 12,000 രൂപയുടെ നാണയങ്ങള്‍ കവര്‍ന്നു

Written By Muhimmath News on Tuesday, 26 June 2018 | 17:24


ബദിയടുക്ക: പലചരക്ക് കടയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന മോഷ്ടാവ് 12,000 രൂപയുടെ നാണയങ്ങളുമായി കടന്നുകളഞ്ഞു. ബദിയടുക്കയിലെ ഗുരുപ്രസാദിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കടയുടെ പിന്നാമ്പുറത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്ത് സൂക്ഷിച്ചിരുന്ന നാണയങ്ങളാണ് മോഷണം പോയത്. മഴക്കാലമായതോടെ ഇതിന്റെ മറവില്‍ കവര്‍ച്ച നടത്തുന്ന സംഘം സജീവമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved