Latest News :
...
Home » , , » വീട് കുത്തിത്തുറന്ന് 25 പവനും അര ലക്ഷം രൂപയും കവര്‍ന്നു

വീട് കുത്തിത്തുറന്ന് 25 പവനും അര ലക്ഷം രൂപയും കവര്‍ന്നു

Written By Muhimmath News on Wednesday, 6 June 2018 | 12:28

തൃക്കരിപ്പൂര്‍: വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു. തൃക്കരിപ്പൂരിലെ വ്യാപാരിയും കാരോളം വള്‍വക്കാട് ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസക്കാരനുമായ സപ്‌ന ലത്തീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലത്തീഫും കുടുംബവും ഉദിനൂര്‍ പെരിയോത്തുള്ള ബന്ധുവീട്ടില്‍ നോമ്പുതുറക്കായി വീടുപൂട്ടി പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. വൈകിട്ട് അഞ്ചു മണിയോടെയാണ് കുടുംബം വീടുപൂട്ടി പോയത്. 8.30 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved