Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

മനാമ: ബഹ്‌റൈനിലെ മലയാളി പ്രൊഫഷണല്‍ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ടീം വിസ്ഡത്തിന്റെ മുഹറഖ് സെന്‍ട്രല്‍ ഘടകം 'വിസ്ഡം ഈവ്'  എന്ന ശീര്‍ഷകത്തില്‍ ഇഫ്താര്‍ മീറ്റും പഠന സംഗമവും നടത്തി. എസ് എസ് എഫ് കേരള സ്റ്റേറ്റ് ഫിനാന്‍സ് സെക്രട്ടറി റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ട്രൈയിനിംഗ് (മേക്കിംഗ് ഡിസിഷന്‍) എന്ന സെഷന്  ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ വി പി കെ മുഹമ്മദ് നേതൃത്വം നല്‍കി. മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഐ ടി മേഖലകളിലെ നിരവധി പ്രൊഫെഷനലുകള്‍ സംഗമത്തിനെത്തിയിരുന്നു. 

കരിയര്‍ ഗൈഡന്‍സ്, നാട്ടിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന സ്‌കോളര്‍ഷിപ്പ് നല്‍കുക, പ്രവാസലോകത്തെ മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരം ഒരുക്കി കൊടുക്കുന്നതിന് സഹായം നല്‍കുക , ട്രെയിനിങ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക മുതലായവയാണ് ആര്‍ എസ് സി ടീം വിസ്ഡത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 

പരിപാടിയില്‍ സെന്‍ട്രല്‍ വിസ്ഡം കണ്‍വീനര്‍ ഷബീബ് പാലക്കാട് സ്വാഗതം പറയുകയും,മുന്‍ ആര്‍ എസ് ഇ നാഷണല്‍ കലാലയം കണ്‍വീനര്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു.

Leave A Reply