Latest News :
...
Home » , » സഅദിയ്യ ഹൈസ്‌കൂളില്‍ ഹരിത കാമ്പസ് പദ്ധതിക്ക് തുടക്കമായി

സഅദിയ്യ ഹൈസ്‌കൂളില്‍ ഹരിത കാമ്പസ് പദ്ധതിക്ക് തുടക്കമായി

Written By Muhimmath News on Tuesday, 5 June 2018 | 17:58


ദേളി:  ലോക പരിസ്ത്ഥിതി ദിനത്തോടനുബന്ധിച്ച് സഅദിയ്യ ഹൈസ്‌കൂളില്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഹരിത കാമ്പസ് പദ്ധതിക്ക് പ്രൗഢമായ തുടക്കം.  സഅദിയ്യ സെക്രട്ടറിയേറ്റ് മെമ്പര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥി ഗ്രാന്റ് അസ്സംബ്ലിയില്‍  സ്‌കൂള്‍ ലീഡര്‍ അല്‍ അമീന്‍ കാഞ്ഞങ്ങാട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. 
             
എന്റെ മരം, ക്വിസ് കോംപറ്റീഷന്‍,  തണലൊരുക്കാം, എന്നീ പരിപാടികള്‍ ഇതിനു കീഴില്‍ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അബൂ ത്വാഹിര്‍ സഅദി അസി. പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, സ്വലാഹുദ്ധീന്‍ എലിമല, ഉസ്മാന്‍ ആദൂര്‍,  ഫിറോസ് കോളിയടുക്കം, സ്‌നേഹേഷ് മേല്‍പറമ്പ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved