Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

ഉപ്പള: ഉപ്പളയിലെ റെയില്‍വേ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബസ് സര്‍വീസ് എന്ന സ്വപ്‌നം തിങ്കളാഴ്ചയോടു കൂടി പൂവണിഞ്ഞു. ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് ബുദ്ധിമുട്ടിയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്ന് മുതല്‍ നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചു.  കുരുഡപ്പദവില്‍ നിന്നും ഉപ്പള ബസ് സ്റ്റാന്‍ഡ് വരെ സര്‍വീസ് നടത്തിയിരുന്ന ജനപ്രിയ ബസും കനിയാലയില്‍ നിന്ന് ഉപ്പള ബസ് സ്റ്റാന്‍ഡ് വരെ സര്‍വീസ് നടത്തിയിരുന്ന പഞ്ചാംബിക ബസുമാണ് സര്‍വീസ് റെയില്‍വേ സ്റ്റേഷനിലേക്ക് നീട്ടിയത്. 

കുരുഡപ്പദവില്‍ നിന്ന് രാാവിലെ 06:40 ന് പുപ്പെടുന്ന ജനപ്രിയ ബസ് 07:30 നും കനിയാലയില്‍ നിന്ന് 06:50 ന് പുറപ്പെടുന്ന പഞ്ചാംബിക ബസ് 07:40 നും ഉപ്പള റെയില്‍വേ സ്റ്റേഷനിലെത്തും. 07:45 ന് കുരുഡപ്പദവിലേക്കുള്ള ജനപ്രിയ ബസും 07:50 ന് കനിയാലയിലേക്കുള്ള പഞ്ചാംബിക ബസും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ ഉപ്പള ബസ് സ്റ്റാന്‍ഡ് വഴി തിരിച്ച് പുറപ്പെടും. ബസ് സര്‍വീസ് ആരംഭിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും മറ്റും ദിവസേന രാവിലെ പാസഞ്ചര്‍ വണ്ടികള്‍ മുഖേന മംഗലാപുരം ഭാഗത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റു യാത്രക്കാര്‍ക്കും നേരിട്ട് ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാനാകും.

വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും നേരിട്ടിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടി മുന്‍കൈയെടുത്ത് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള യാത്ര സുഗമമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ജനപ്രിയ ബസ് ഉടമയായ ധന്‍രാജ് സുഭാഷ് നഗര്‍, ബസ് ജീവനക്കാരായ സന്തോഷ്, ഗണേഷ്, ജയപ്രകാശ് എന്നിവര്‍ക്കും പഞ്ചാംബിക ബസ് ഉടമയായ നാഗേഷ്, ബസ് ജീവനക്കാരായ ഗണേഷ, സൂര്യ, ധീരജ് എന്നിവര്‍ക്കും ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി കണ്‍വീനറായ അസീം മണിമുണ്ട, ജോയിന്റ് കണ്‍വീനറായ മുഹമ്മദ് നാഫി, ഇബ്രാഹിം ഡ്രീം പോയിന്റ്, യു.എം. ഭാസ്‌കര എന്നീ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. സര്‍വീസിനായി ശ്രമിച്ച ബസ് ഉടമകളെയും സര്‍വീസ് അനുവദിച്ചു തന്നെ ആര്‍.ടി.ഒ അധികാരികളെയും ചടങ്ങില്‍ അഭിനന്ദിച്ചു. 

നേരത്തെ ഉപ്പള റെയില്‍വേ സ്റ്റേഷന്റെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണം വിവിധ ആവശ്യങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെച്ച സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആര്‍.ടി.ഒ ഓഫീസറെ നേരിട്ട് കണ്ട് ബസ് സര്‍വീസ് സ്റ്റേഷന്‍ പരിസരത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.'

Leave A Reply