Latest News :
Home » , , » പട്‌ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിയില്‍ എസ് വൈ എസ്‌, എസ് എസ് എഫ് എജ്യൂ ഹെല്‍പ്പ് ശ്രദ്ധേയമായി

പട്‌ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിയില്‍ എസ് വൈ എസ്‌, എസ് എസ് എഫ് എജ്യൂ ഹെല്‍പ്പ് ശ്രദ്ധേയമായി

Written By Muhimmath News on Monday, 18 June 2018 | 17:25



പട്‌ള: എസ് വൈ എസ്, എസ് എസ് എഫ് പട്‌ള യൂണിറ്റിന്റെ നേതൃത്വത്തില്‍ പട്‌ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 250ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ എജ്യൂ ഹെല്‍പ്  വിധരണം ചെയ്തു. തീര്‍ത്തും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള സഹായ സഹകരണമാണ് പട്‌ള സ്‌കൂളില്‍ ഈ വര്‍ഷവും എസ് വൈ എസ്, എസ് എസ് എഫിന്റെ കീഴില്‍ യൂണിറ്റ്  എജു ഹെല്‍പ് നടത്തിയത്. 

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പ്രശാന്ത് സുന്ദര്‍ സ്വാഗതം പറഞ്ഞു.  മധൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ എം എ മജീദിന്റെ അധ്യക്ഷതയില്‍  വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം മുഖ്യാതിഥി ആയി ആശംസ പ്രഭാഷണം നടത്തി. സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ അബൂബക്കര്‍, സഹീദ്, ഉഷ, എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി ഫയാസ് പട്‌ള കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്  അബ്ദുറഹ്മാന്‍ ഹാജി, എസ് എ അബ്ദുല്ല, എസ് വൈ എസ് പട്‌ള യൂണിറ്റ് പ്രസിഡന്റ്  ബാപിഞ്ഞി കരോടി, സെക്രട്ടറി അബൂബക്കര്‍ സത്താര്‍,സ്വാന്തന കമ്മിറ്റി ഭാരവാഹികള്‍  ഷാഫി നീരാല്‍, റസാഖ് ഹാജി. എച്ച് കെ അബ്ദുറഹ്മാന്‍, സി എച്ച് മുഹമ്മദ് കുഞ്ഞി, സമീര്‍ കരോടി, സുബൈര്‍, മുഹമ്മദ് മജല്‍ മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved