Latest News :
...
Home » , , , , » എട്ടിക്കുളം തഖ്‌വാ മസ്ജിദിനു നേരെ നടന്ന ആക്രമണം ഭീകര പ്രവര്‍ത്തനം, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം - ജില്ലാ എസ് വൈ എസ്

എട്ടിക്കുളം തഖ്‌വാ മസ്ജിദിനു നേരെ നടന്ന ആക്രമണം ഭീകര പ്രവര്‍ത്തനം, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം - ജില്ലാ എസ് വൈ എസ്

Written By Muhimmath News on Tuesday, 5 June 2018 | 12:27

കാസര്‍കോട്: എട്ടിക്കുളം താജുല്‍ ഉലമ മഖാമിന് സമീപമുള്ള ത്ഖ്‌വാ മസ്ജിദിനു നേരെ കഴിഞ്ഞ മൂന്നാഴ്ചകളില്‍ നടന്ന ആക്രമണം ഭീകര പ്രവര്‍ത്തനത്തിനു തുല്യമാണെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

  എട്ടിക്കുളത്തേത്ത് ഒരു പള്ളിയുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കക്ഷി വഴക്കല്ല. മറിച്ച് വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിച്ചു വരുന്ന കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കണമെന്ന ഉദ്ധേശ്യത്തോടെ പുറമെ നിന്ന് സംഘടിതരായി എത്തി ഒരു വിഭാഗം അക്രമികള്‍ നടത്തുന്ന ഭീകരതയാണ്. ഇത് രാജ്യം അനുവദിച്ചു നല്‍കിയ മത സ്വാതതന്ത്യത്തിനു നേരെയുള്ള കയ്യേറ്റമാണ്.  

   സ്വന്തം ജുമുഅ നഷ്ടപ്പെടുത്തിയും സ്ത്രീകളെ  കവചമാക്കിയും ഐ എസ് മോഡലില്‍ നടത്തുന്ന ഇത്തരം ഹീന പ്രവര്‍ത്തനങ്ങള്‍ സാസ്‌കാരിക കേരളത്തിനു തന്നെ അപമാനമാണ്.

  മത തത്വങ്ങളോടോ പവിത്ര മാസത്തോടോ ബഹുമാനമില്ലാത്ത ഇത്തരം അക്രമികളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയും നേതൃത്വവും തയ്യാറാകണം.

    തഖ്‌വ മസ്ജിദ് ഭാരവാഹികള്‍ നടത്തുന്ന   നിയമ നടപടികള്‍ക്ക് എല്ലാ സഹായവും ചെയ്യാനും അക്രമം ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.

     ജില്ലാ എസ് വൈ എസ് വൈസ് പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടരി മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് സുഹ്‌രി പരപ്പ, ശാഫി ശഅദി ഷിറിയ, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട തുടങ്ങിയവര്‍  പ്രസംഗിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved