Latest News :
Home » , » എസ് എസ് എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവ് ശാന്തിപ്പള്ളയില്‍

എസ് എസ് എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവ് ശാന്തിപ്പള്ളയില്‍

Written By Muhimmath News on Monday, 18 June 2018 | 21:11



കുമ്പള: എസ് എസ് എഫ് കുമ്പള സെക്ടര്‍ സാഹിത്യോത്സവ് ജൂണ്‍ 30 ജൂലൈ 1 തിയ്യതികളില്‍ ശാന്തിപ്പള്ളയില്‍ നടക്കും. 

ജൂണ്‍ 30ന് രാത്രി റഫീഖ് സഅദിയുടെ സി എം വലിയുള്ളാഹി അനുസ്മരണ പ്രഭാഷണം നടക്കും. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാഷ് ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് തലപ്പാടി, യൂസുഫ് പി കെ, അബ്ദല്‍ റഹ്മാന്‍ പി.എ, സിദ്ദീഖ് ഹിമമി, അലി അന്‍സാര്‍ ഹിമമി, യൂസുഫ് മുഹമ്മദ്, അബ്ബാസ് മുഹമ്മദ് ഹാജി, ഗസ്സാലി, അലി സിറാജ് ഹിമമി, ഷഫീഖുര്‍റഹ്മാന്‍, നാസര്‍, ശാഹുല്‍ ഹമീദ്, ശാദുലി, ജുനൈദ്, സംബന്ധിച്ചു.

ഭാരവാഹികള്‍: അഡ്വൈസറി ബോര്‍ഡ്: സി.അബദുല്ല മുസ്ലിയാര്‍ ഉപ്പള, അസീസ് തങ്ങള്‍, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കരീം മാഷ്, സുലൈമാന്‍ കരിവള്ളൂര്‍(ചെയര്‍മാന്‍), ലത്തീഫ് സഖാഫി, സിദ്ദീഖ് സഖാഫി(വൈസ് ചെയര്‍മാന്‍), എ പി അബൂബക്കര്‍ ശാന്തിപ്പള്ളം(കണ്‍വീനര്‍), അസീസ് സഅദി, യൂസുഫ് മുളിയടുക്കം(ജോ: കണ്‍വീനര്‍) മുഹമ്മദ് ഹാജി പേരാല്‍(ഫിനാന്‍സ് സെക്രട്ടറി)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved