Latest News :
...
Home » , » ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ്; ഊജംപാടി ജേതാക്കള്‍

ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ്; ഊജംപാടി ജേതാക്കള്‍

Written By Muhimmath News on Monday, 25 June 2018 | 11:32
























ദേലംപാടി : രണ്ട് ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സാഹിത്യോത്സവ് കൊമ്പോട് കെ എം സൂഫി നഗറിലെ മര്‍ഹൂം സാബിര്‍ സ്‌ക്വയറില്‍ സമാപിച്ചു.  

സമാപന സെഷന്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഉമര്‍ സഖാഫി കൊമ്പൊടിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് കണ്ണവം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 













എസ് എസ് എഫ് കാസറഗോഡ് ജില്ലാ മഴവില്‍ ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം സാഹിത്യോത്സവ് സന്ദേശ പ്രസംഗം നടത്തി. ഊജംപാടി, മയ്യളം, പന്‍ച്ചോടി യൂണിറ്റുകള്‍ ഒന്ന്, രണ്ടു, മൂന്നും സ്ഥാനങ്ങള്‍ നേടി. സെക്ടറില്‍ കൂടുതല്‍ രിസാല വരിക്കാരെ ചേര്‍ത്ത ദേലംപാടി യൂണിറ്റിന് രിസാല അവാര്‍ഡ്  18 സമ്മാനിച്ചു. 

2019ല്‍ സാഹിത്യോത്സവ്‌ന് വേദിയാകുന്ന പന്‍ച്ചോടി യൂണിറ്റ് പ്രതിനിധികള്‍ക് സയ്യിദ് കണ്ണവം തങ്ങള്‍ പതാക ഏല്പിച്ചു. ഹസ്സൈനാര്‍ മിസ്ബാഹി പരപ്പ, ഉമര്‍ സഖാഫി പള്ളത്തൂര്‍, റസ്സാഖ് സഖാഫി പള്ളങ്കോട്, ജഹ്ഫര്‍ സഅദി പള്ളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി ദേലംപാടി, ഹനീഫ് സഅദി പള്ളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി കൊമ്പോട്, ഉമൈര്‍ ഹിമമി ദേലംപാടി, ഇബ്രാഹിം പള്ളത്തൂര്‍, എന്‍ എം അബ്ദുള്ള, ഹാരിസ് അഷ്‌റഫി,ഹുസൈന്‍ കൊമ്പോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് മഷ്ഹൂദ് ഹിമമി സ്വാഗതവും അമീന്‍ ഊജംപാടി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved