Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ടി വിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് 14 കാരി കിണറ്റില്‍ ചാടി മരിച്ചു

ടി വിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് 14 കാരി കിണറ്റില്‍ ചാടി മരിച്ചു

Written By Muhimmath News on Sunday, 17 June 2018 | 13:33


മഞ്ചേശ്വരം: ടി.വിയുടെ റിമോട്ട് വാങ്ങിയതില്‍ മനംനൊന്ത് 14 കാരി കിണറ്റില്‍ ചാടി മരിച്ചു. കുഞ്ചത്തൂരിലെ ജയന്തന്റെ മകള്‍ പ്രതിഭ (14) യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഉപ്പളയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പുറത്ത് എടുക്കുമ്പോള്‍ തന്നെ മരിച്ചിരുന്നു. വിവരമറിഞ്ഞു മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പാടി പി എച്ച്. സി യിലേക് മാറ്റി. ഞായറഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കുമെന്ന് മഞ്ചേശ്വം എസ് ഐ ഷാജി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved