Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , , » എസ്.വൈ.എസ് സാന്ത്വനം ഫണ്ട് സോണ്‍ കമ്മറ്റികള്‍ സ്വീകരിച്ചു തുടങ്ങി, 12 കേന്ദ്രങ്ങളില്‍ ഞായറാഴ്ച സിറ്റിംഗ്

എസ്.വൈ.എസ് സാന്ത്വനം ഫണ്ട് സോണ്‍ കമ്മറ്റികള്‍ സ്വീകരിച്ചു തുടങ്ങി, 12 കേന്ദ്രങ്ങളില്‍ ഞായറാഴ്ച സിറ്റിംഗ്

Written By Muhimmath News on Saturday, 2 June 2018 | 20:04


കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട് സോണ്‍ കമ്മറ്റികള്‍ സ്വീകരിച്ചു തുടങ്ങി. 
   
കാസര്‍കോട് ഫണ്ട് സ്വീകരണം ഉദ്ഘാടനം പട്‌ള യൂണിറ്റില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് സോണ്‍ ക്ഷേമ കാര്യ സെക്രട്ടറി സലീം കോപ്പ നിര്‍വ്വഹിച്ചു. 
ഞായറാഴ്ച ജില്ലയിലെ 12 സോണ്‍ കേന്ദ്രങ്ങളില്‍ വെച്ച്  സാന്ത്വനം സോണ്‍ സെക്രട്ടറിയും മറ്റു ഭാരവാഹികളും യൂണിറ്റ് കമ്മറ്റിയില്‍ നിന്നും സമാഹരിച്ച് സാന്ത്വനം ഫണ്ട് സംസ്ഥാന കമ്മറ്റിക്കു വേണ്ടി ഏറ്റ് വാങ്ങും.  
     
ഈ മാസം 10 ന് അന്തിമ ലിസ്റ്റും തുകയും സംസ്ഥാന കമ്മറ്റിക്ക് കൈമാറും. തുക കൈമാറാനുള്ള യൂണിറ്റുകള്‍  സമാഹരണം പൂര്‍ത്തിയാക്കി ഞായറാഴ്ച  വൈകിട്ട് 4 മണിക്ക് മുമ്പായി അതാത് സോണ്‍ സാന്ത്വനം സെക്ട്ടറിമാര്‍ക്ക്  ഏല്‍പിക്കണമെന്ന് ജില്ലാ ഓഫീസില്‍ നിന്ന് അിറയിച്ചു. 
   
യൂണിറ്റുകലുടെ മെമ്പര്‍ഷിപ്പ് എണ്ണമനുസരിച്ച് 4000, 5000, 6000 രൂപ തോതിലാണ് സംസ്ഥാന കമ്മറ്റിക്ക് ഫണ്ട് നല്‍കുന്നത്. 
സംസ്ഥാന ജില്ലാ കമ്മറ്റിയുടെ മുഴുവന്‍ സാന്ത്വന അപേക്ഷകള്‍ക്കും യൂണിറ്റ് ടാര്‍ജറ്റ് ആവശ്യമായതിനാല്‍ സര്‍ക്കിള്‍ സോണ്‍ ഘടകങ്ങള്‍ പൂര്‍ത്തീകരണത്തിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved