Latest News :
Home » , , , , » എസ് വൈ എസ് സാന്ത്വനം ഫണ്ട് രണ്ടാം ഘട്ടം സംസ്ഥാന നേതാക്കള്‍ ബുധനാഴ്ച ഏറ്റു വാങ്ങും

എസ് വൈ എസ് സാന്ത്വനം ഫണ്ട് രണ്ടാം ഘട്ടം സംസ്ഥാന നേതാക്കള്‍ ബുധനാഴ്ച ഏറ്റു വാങ്ങും

Written By Muhimmath News on Monday, 18 June 2018 | 18:44


 കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട്  20ന്  സംസ്ഥാന പ്രതിനിധികള്‍ ഏറ്റ് വാങ്ങും. ബുധനാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് 3.30വരെ ജില്ലാ സുന്നി സെന്ററില്‍ ക്യാമ്പ് ചെയ്യും.

ഒന്നാം ഘട്ടത്തില്‍ ഫണ്ട് ഏല്‍പിക്കാന്‍ കഴിയാതിരുന്ന യൂണിറ്റുകള്‍ക്ക് ലക്ഷ്യം പൂര്‍ത്തിയാക്കി സോണ്‍ കമ്മറ്റികള്‍ മുഖേന ഫണ്ട് കൈമാറാന്‍ അവസാന അവസരം അന്നാണ്.

തുക കൈമാറാനുള്ള സോണുകള്‍ സമാഹരണം പൂര്‍ത്തിയാക്കി ബുധനാഴ്ച    രാവിലെ 10 മണിക്ക് മുമ്പായി  ജില്ലാ ഓഫീസില്‍  ഏല്‍പിക്കണമെന്ന് ജില്ലാ ക്ഷേമകാര്യ സെക്രട്ടറി ശാഫി സഅദി ഷിറിയ അറിയിച്ചു.  

യൂണിറ്റുകളുടെ മെമ്പര്‍ഷിപ്പ് എണ്ണമനുസരിച്ച് 4000, 5000, 6000 രൂപ തോതിലാണ് സംസ്ഥാന കമ്മറ്റിക്ക് ഫണ്ട് നല്‍കുന്നത്.

സംസ്ഥാന ജില്ലാ കമ്മറ്റിയുടെ മുഴുവന്‍ സാന്ത്വന അപേക്ഷകള്‍ക്കും യൂണിറ്റ് ടാര്‍ജറ്റ് ആവശ്യമായതിനാല്‍ സര്‍ക്കിള്‍ സോണ്‍ ഘടകങ്ങള്‍ പൂര്‍ത്തീകരണത്തിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്.

ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചതനുസരിച്ച് സോണുകള്‍ക്കുള്ള റിലീഫ് വിഹിതം സംസ്ഥാന പ്രതിനിധികള്‍ വിതരണം ചെയ്യും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved