Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

ബോവിക്കാനം: ചെര്‍ക്കളജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയായ എട്ടാം മൈല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. ഈ റോഡില്‍ രൂപപ്പെട്ട വലിയ കുഴികള്‍ അപകടം മാടിവിളിക്കുന്നുണ്ട് .വാഹനാപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ പൊലിയേണ്ടി വന്ന സാഹചര്യം വരെ ഇവിടെ ഉണ്ടായിട്ടുണ്ട് .ബന്ധപ്പെട്ടവരില്‍ പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടി പോലും ഉണ്ടായില്ല.സോഷ്യല്‍ മീഡിയയിലടക്കം എട്ടാംമൈല്‍ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പ്രചരിക്കപ്പെട്ടിരുന്നു .ഈ സാഹചര്യത്തിലാണ് സുന്നി യുവജന സംഘം മുളിയാര്‍ സര്‍ക്കിള്‍ സ്വാന്തനം ടീം റോഡ് നന്നാക്കാന്‍ സ്വയം മുന്നോട്ടിറങ്ങിയത്. നാട്ടുകാരും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് കൈ കോര്‍ത്തപ്പോള്‍ ഈ റോഡിലെ യാത്രാ ദുരിതങ്ങള്‍ക്ക് താല്‍കാലികമായെങ്കിലും പരിഹാരമായി.

എസ് വൈ എസിന്റെ ഈ പ്രവര്‍ത്തനത്തില്‍ നാട്ടുകാരില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനന്ദനം പ്രവഹങ്ങളാണ് എസ് വൈ എസ് മുളിയാര്‍ സര്‍ക്കിളിന് ലഭിച്ചു കൊണ്ടിരിക്കുന്നുത്.എത്രയും പെട്ടെന്ന് ഈ റോഡ് പൂര്‍ണ ഗതാഗത സൗകര്യം ഒരുക്കണമെന്ന് മുളിയാര്‍ സര്‍ക്കിള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ പ്രവര്‍ത്തകര്‍ സ്വാന്തന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave A Reply