Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
സിഡ്‌നി: മെല്‍ബണില്‍ പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയ്ക്കും കാമുകനുമുള്ള ശിക്ഷ വിക്ടോറിയന്‍ സുപ്രീം കോടതി വിധിച്ചു. ഭാര്യ സോഫിയ്ക്ക് 22 വര്‍ഷത്തെ തടവും കാമുകനായ അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.

2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടത്. മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്തിരുന്ന സാം ഹൃദ്രോഗം മൂലം മരിച്ചതാണെന്നാണ് ഭാര്യ സോഫിയ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടു വന്ന് സംസ്‌കാരം നടത്തിയ ശേഷം സോഫിയ മകനോടൊപ്പം മെല്‍ബണിലേക്കു തിരികെപോയിരുന്നു.

സോഫിയും അരുണും പ്രണയത്തിലായിരുന്നു. തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കുന്നതിന് തടസമായ സാമിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിച്ചു. സാമിന് ഇവര്‍ ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

സാമിന്റെ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. ഇതേതുടര്‍ന്ന് പൊലീസ് രഹസ്യ അന്വേഷണം തുടങ്ങി. പൊലീസ് രഹസ്യമായി സോഫിയയുടെയും അരുണിന്റെയും നീക്കങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. സംഭവം നടന്ന് 10 മാസത്തിന് ശേഷമായിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.


സാം കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ അരുണും സോഫിയും ചേര്‍ന്ന് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു. 2014 ജനുവരിയിലായിരുന്നു ഇത്. ഈ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഈ അക്കൗണ്ടില്‍ നിന്നും സോഫിയ ഇന്ത്യയിലേക്ക് പണം അയച്ചിരുന്നു. ഇതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെത്തി. കൃത്യം നടന്ന ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ വന്നതിനുള്ള തെളിവും പൊലീസ് കോടതിയില്‍ ഹാജാരാക്കിയിരുന്നു

Leave A Reply