Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ കാവുംചിറ മത്സ്യബന്ധന തുറമുഖത്ത് നിന്നും  പുറംകടലില്‍ പോയ ഫൈബര്‍ തോണിയിലെ മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ച കൂറ്റന്‍ തിരണ്ടി. മടക്കര കാവുംചിറ സ്വദേശി കെ എം ദാമോദരന്റെ ഫൈബര്‍ തോണിയിലെ മത്സ്യതൊഴിലാളികളാണ് വളരെ സാഹസികയായി ഈ വമ്പന്‍ മത്സ്യത്തെ പിടികൂടി കരക്കെത്തിച്ചത്. 

തിരണ്ടി വലയില്‍ കുടുങ്ങിയതോടെ വല ചുരുണ്ടുകൂടുകയും പിന്നീട് മത്സ്യബന്ധനം നടത്താന്‍ കഴിയാതാവുകയും ചെയ്തു. വലിയ ഭാരമുള്ള തിരണ്ടി മത്സ്യം കുടുങ്ങിയതോടെ മറ്റു തോണിക്കാരുടെ സഹായത്തോടെ കമ്പികൊണ്ടുള്ള കൊളുത്ത് ഉപയോഗിച്ച് കുത്തിയെടുത്ത് തോണിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് നാല് മത്സ്യവ്യാപാരികള്‍ ചേര്‍ന്ന് 18000 രൂപക്ക് വിലക്ക് വാങ്ങി മിനിലോറിയില്‍ കയറ്റി തൃക്കരിപ്പൂര്‍ മാര്‍ക്കറ്റില്‍ എത്തിക്കുകയും കഷണങ്ങളാക്കി ചില്ലറ വില്‍പ്പന നടത്തുകയും ചെയ്തു. 

ഫോര്‍മാലിന്‍ കലര്‍ത്തിയ അന്യ സംസ്ഥാനത്തു നിന്നെത്തുന്ന മത്സ്യങ്ങള്‍ക്കിടയില്‍ ഇന്നലെ ലഭിച്ച ഫ്രഷ് സാധനത്തിന് മാര്‍ക്കെറ്റില്‍ വാന്‍ ഡിമാന്‍ഡും ഉണ്ടായി.  ഈ വന്‍ തിരണ്ടി മത്സ്യത്തെ കാണാന്‍ ധാരാളം പേര് മാര്‍ക്കറ്റിലെത്തി.


Leave A Reply