Latest News :
...
Home » , , » അമേരിക്കയും ഉത്തരകൊറിയയും സമാധാന ഉടമ്പടി ഒപ്പുവെച്ചു; ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സമാപനം

അമേരിക്കയും ഉത്തരകൊറിയയും സമാധാന ഉടമ്പടി ഒപ്പുവെച്ചു; ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സമാപനം

Written By Muhimmath News on Tuesday, 12 June 2018 | 11:51

സിംഗപ്പൂര്‍ സിറ്റി: അമേരിക്കയും ഉത്തരകൊറിയും സമാധാന ഉടമ്പടി ഒപ്പുവെച്ചു. ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ ഉടമ്പടി ഒപ്പുവെച്ചത്.

അമേരിക്കയുമായി ചരിത്രബന്ധം സ്ഥാപിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ പറഞ്ഞു. അതേസമയം കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപ് പറഞ്ഞു.

നാലരമണിക്കൂറിലേറെ നടന്ന കൂടിക്കാഴ്ചയ്ക്ക് ഇതോടെ വിരാമമായി. കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു ഉന്നിന്റെ സംഘത്തിലുണ്ടായിരുന്നത്.

ഉത്തരകൊറിയയും അമേരിക്കയുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിലും ധാരണയായിട്ടുണ്ടെന്നാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved