Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ദളിതര്‍ സഞ്ചരിക്കാതിരിക്കാന്‍ മേല്‍ജാതിക്കാരന്‍ വഴിയടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്നതായി പരാതി. കാസര്‍കോട് കര്‍ണാടക അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍ പഞ്ചായത്തിലാണ് സംഭവം.

ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗ, തോട്ടതുമൂലെ കോളനികളിലെ ദളിതര്‍ സഞ്ചരിക്കുന്ന വഴി ബ്രാഹ്മണരിലെ പട്ടര്‍ വിഭാഗത്തില്‍പ്പെട്ട ഭൂവുടമ അടച്ചതിനെ തുടര്‍ന്നാണ് മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്നതെന്ന് ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

മുപ്പതുവര്‍ഷമായി കോളനി നിവാസികള്‍ ഉപയോഗിക്കുന്ന റോഡാണിതെന്നാണ് ബെള്ളൂര്‍ പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞത്. മേല്‍ജാതിക്കാരന്റെ പറമ്പിലൂടെ കടന്നുപോകുന്ന ഈ വഴിയുടെ പണി പൂര്‍ത്തിയാക്കാന്‍ ഇയാള്‍ തടസം നില്‍ക്കുകയാണെന്നും ഇതേത്തുടര്‍ന്നാണ് കോളനി നിവാസികള്‍ക്ക് മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ലത വ്യക്തമാക്കി. 

എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവിന്റെ മൃതദേഹമാണ് ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട സീതുവിന്റെ മൃതേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആംബുലന്‍സില്‍ പൊസോളിഗയില്‍ എത്തിച്ചത്. എന്നാല്‍ റോഡ് അടച്ചതിനാല്‍ ആംബുലന്‍സിലേക്ക് കോളനിയിലേക്ക് പോകാന്‍ കഴിയാതെ വന്നു. ഇതോടെ അരകിലോമീറ്റര്‍ ഇപ്പുറം ആംബുലന്‍സ് നിര്‍ത്തി മൃതദേഹം ചുമന്ന് കയറ്റം കയറുകയായിരുന്നു. ഏറെ ക്ലേശിച്ചാണ് മൃതദേഹം വീട്ടിലെത്തിച്ചതെന്നാണ് കോളനി നിവാസികള്‍ പറയുന്നത്.

ദളിത് വിഭാഗത്തില്‍പ്പെട്ട 78 കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. ഇതിനുസമീപത്തുകൂടി പ്ലാന്റേഷനിടയിലൂടെ മറ്റൊരു വഴിയുണ്ടെങ്കിലും അത് ദൂരം കൂടുതലായതിനാല്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് മേല്‍ജാതിക്കാരന്റെ ഭൂമിയിലൂടെയുള്ള റോഡിനെയാണ്. കാലങ്ങളായി കോളനി നിവാസികള്‍ ഉപയോഗിക്കുന്ന വഴിക്ക് സൗകര്യം ഒരുക്കാത്തതിന് കാരണം മേല്‍ജാതിക്കാരന്റെ ധാര്‍ഷ്ട്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 
പഞ്ചായത്ത് അധികാരികള്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

വഴിയടച്ചതിനാല്‍ കോളനിയിലുള്ളവര്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണെന്നാണ് ഇവര്‍ പറയുന്നത്. മൂന്ന് മാസം മുമ്പ് പാമ്പ് കടിയേറ്റ ഒരു യുവാവ് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ മരണപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

സ്ഥലം നല്‍കിയാല്‍ ദളിതര്‍ തന്റെ വീടിനു സമീപത്തുകൂടിയാണ് പോകേണ്ടിവരികയെന്നും വീടും കുടുംബവും അശുദ്ധമാകുമെന്നാണ് ഭൂവുടമ പറയുന്നതെന്നാണ് കോളനി നിവാസികളുടെ ആരോപണം. വീടിനടുത്തുകൂടിയുള്ള പാതയ്ക്കു പകരം സ്ഥലത്തിന്റെ അതിര്‍ത്തി വഴി റോഡ് സൗകര്യം നല്‍കാന്‍ തയ്യാറാണെന്നാണ് ഇയാള്‍ പറയുന്നതെന്നാണ് ലത പറഞ്ഞത്.

മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ടി വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ കഴിഞ്ഞദിവസം സ്ഥലത്ത് പ്രതിഷേധിക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കലക്ടറും ആര്‍.ടി.ഒയും ചൊവ്വാഴ്ച വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Leave A Reply