Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
കോഴിക്കോട്: വടകരയില്‍ നിന്നും 6000 കിലോ ഫോര്‍മാലിന്‍ ചേര്‍ത്ത പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്നമത്സ്യത്തിലാണ് പഴകിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്.

 തമിഴ്‌നാട്ടില്‍ നിന്നും കോഴിക്കോട് മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യം കണ്ണൂരിലേക്ക് കൊണ്ടുപോകുകയും എന്നാല്‍ പഴകിയ മത്സ്യമായതിനാല്‍ തിരികെ അയക്കുകയായിരുന്നു. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കണ്ടെയ്‌നര്‍ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം തകരാറിലാകുകയും വാഹനത്തില്‍ നിന്നും രൂക്ഷ ഗന്ധം വമിക്കുകയും ചെയ്ത സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ പുതുപ്പണത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് മത്സ്യം കണ്ടെത്തിയത്. 

ഭക്ഷ്യസിരക്ഷാ വകുപ്പിന്റെ പ്രാഥമിക പരിശോധനയിലാണ് പഴകിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ദുര്‍ഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോര്‍മലിന്‍ ചേര്‍ത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീന്‍ നശിപ്പിച്ച് കളയുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave A Reply