Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ദുബായ്: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യണയര്‍ നറുക്കെടുപ്പിലും ഇന്ത്യക്കാരെ തേടി വീണ്ടും ഭാഗ്യമെത്തി. മലയാളിയായ ടോജോ മാത്യുവാണ് ചൊവ്വാഴ്ച നടന്ന അബുദാബി നറുക്കെടുപ്പിലെ വിജയി. എഴുപതുലക്ഷം ദിര്‍ഹമാണ് (ഏകദേശം 13 കോടി രൂപ) സമ്മാനമായി ലഭിക്കുക.

അബുദാബിയില്‍ സിവില്‍ എന്‍ജിനീയറായിരുന്ന ടോജോ മാത്യു(30) യു.എ.ഇ.യോട് വിടപറയുന്ന ദിവസമാണ് ടിക്കറ്റ് എടുത്തത്. നഴ്‌സായ ഭാര്യ മിനുവിന് ഡല്‍ഹിയില്‍ ജോലി ലഭിച്ചതോടെയാണ് ഇദ്ദേഹം ജോലിമതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ജൂണ്‍ 24ന് അബുദാബി വിമാനത്താവളത്തില്‍ നിന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സഹോദരന്‍ ടിറ്റോയും കമ്ബനിയിലെ സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ 18 പേരുമായി ചേര്‍ന്നാണ് ടോജോ 075171 എന്ന ഭാഗ്യ ടിക്കറ്റ് എടുത്തത്.

'ചൊവ്വാഴ്ച രാവിലെ വിവരമറിഞ്ഞ സഹോദരനും സുഹൃത്തുക്കളും വിളിച്ചപ്പോഴും വിശ്വസിക്കാനായില്ല. ഇത് പത്താം തവണയാണ് എല്ലാവരും ഒരുമിച്ച് ടിക്കറ്റ് എടുക്കുന്നത്. ഓഫീസ് ബോയ്, വാച്ച്മാന്‍ തുടങ്ങി ഇതില്‍ പങ്കാളികളായവര്‍ക്ക് ഈ തുക വലിയൊരനുഗ്രഹമാകും' ടോജോ പറഞ്ഞു. നാട്ടില്‍ ഒരു സ്വപ്നഭവനം പണിയണമെന്നാണ് ടോജോയുടെ ആഗ്രഹം.

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ വിജയിച്ച നരേഷ് കുമാറാണ് രണ്ടാമത്തെ ഇന്ത്യന്‍ കോടിപതി. 36 ലക്ഷം ദിര്‍ഹമാണ് (ഏകദേശം ആറരക്കോടി രൂപ) ഈ രാജസ്ഥാന്‍ സ്വദേശി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരുലക്ഷം ദിര്‍ഹംവീതം നേടിയ ഏഴുപേരിലും മലയാളികളുണ്ട്. വിജയികളായ അഷ്‌റഫ് മൊയ്തീന്‍കുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട് എന്നിവര്‍ മലയാളികളാണെന്നാണ് കരുതുന്നത്.

Leave A Reply