Latest News :
Home » , , , , , , , » ഉപ്പള ദേശീയപാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു; നാല് കുട്ടികളടക്കം എട്ടുപേരുടെ നില ഗുരുതരം

ഉപ്പള ദേശീയപാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു; നാല് കുട്ടികളടക്കം എട്ടുപേരുടെ നില ഗുരുതരം

Written By Muhimmath News on Monday, 9 July 2018 | 09:40
























ഉപ്പള : ഉപ്പള ദേശീയപാതയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ചു സ്ത്രരീകളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. നാല് കുട്ടികളടക്കം എട്ടുപേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം. മരിച്ചവര്‍ തലപ്പാടി  സ്വദേശികളാണ്.

തലപാടിക്ക് സമീപം അഡ്യനടുക്ക സ്വദേശികളായ ഇംതിയാസ്, മുസ്താഖ്, ബീഫാത്തിമ, അസ്മ, സൗദ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 




















അപകടത്തില്‍ പന്ത്രണ്ട് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍ മംഗളൂരിലെ യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്നു കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 



















മംഗളൂരു ഭാഗത്ത് നിന്നും ചരക്കുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെ.എ 23 സി. 0803 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും, കാസറഗോഡ് ഭാഗത്ത് നിന്നും കര്‍ണാടകയിലേക്ക് പോവുകയായിരുന്ന കെ.എ 15 പി.9999 നമ്പര്‍ ഫോഴ്‌സ് ട്രാക്ക് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.

ലോറിയുടെ മുന്‍ വശത്തെ ടയര്‍ പൊട്ടിയത് മൂലം നിയന്ത്രണം വിട്ടു ജീപ്പില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 















അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നു സ്ത്രീകളും ജീപ്പ് ഡ്രൈവര്‍ അടക്കം രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ജീപ്പ് ഡ്രൈവറുടെ മൃതദേഹം ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. 



അപകടത്തില്‍ ഗുരുതര പരിക്കേറ്റ നാല് കുട്ടികളെ മംഗളൂരിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തീര്‍ത്ഥാടനത്തിന് പോയ കുടുംബമാണ് അപകടത്തില്‍പെട്ടത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved