Latest News :
Home » , , » പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനി മരിച്ചു

പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനി മരിച്ചു

Written By Muhimmath News on Wednesday, 11 July 2018 | 12:40

കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെണ്‍കുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തന്‍വീട്ടില്‍ ഇര്‍ഷാദിന്റെ മകള്‍ ഇര്‍ഫാന (18) ആണ് മരിച്ചത്. കായംകുളംകാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിനു സമീപമായിരുന്നു അപകടം. 

വെളളക്കെട്ടില്‍ കിടന്ന റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇര്‍ഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, ഈ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ്? മരണം സംഭവിച്ചത്. ഇര്‍ഷാദും ഇര്‍ഫാനയും കായംകുളം ഐക്യ ജങ്?ഷനിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഇര്‍ഫാന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved