Latest News :
...
Home » , » റോഡ് മുറിച്ചുകടക്കവെ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു

റോഡ് മുറിച്ചുകടക്കവെ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു

Written By Muhimmath News on Saturday, 28 July 2018 | 11:52

കാഞ്ഞങ്ങാട്: ബൈക്കിടിച്ച് സ്ത്രീ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബിന് സമീപം താമസിക്കുന്ന കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണാ (60)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മഡിയന്‍ കെ.എച്ച്.എം. സ്‌കൂളിന് സമീപമാണ് അപകടം. 

തലയില്‍ പൊതിച്ച തേങ്ങ ചുമടുമായി റോഡു മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത്, സുധ, സുമി. മരുമക്കള്‍: സന്തോഷ്, ജിന്‍സി, സ്‌നേഹ രതിഷ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലക്ഷമണന്‍. നാരായണി, സുമതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved